Type Here to Get Search Results !

Bottom Ad

മല്ലത്ത് ഇടിമിന്നലേറ്റ് മൂന്നുപേര്‍ക്കു പരിക്ക്;നാല് വീടുകൾക്ക് നാശനഷ്ടം


മല്ലം:(www.evisionnews.co)മല്ലത്ത് ഇടിമിന്നലേറ്റ് മൂന്നുപേര്‍ക്കു പരിക്ക്.  നാലുവീടുകള്‍ക്ക്  നാശനഷ്‌ട വുമുണ്ടായി. ചാത്തപ്പാടിയിലെ സരോജിനി, കുഞ്ഞിരാമന്‍, അബൂബക്കര്‍, രതീഷ്‌ എന്നിവരുടെ വീടുകള്‍ക്കാണ്‌ നാശനഷ്‌ടമുണ്ടായത്‌. രതീശ്‌(38), മാതാവ്‌ രാജീവി(51), ഭാര്യ മോനിഷ(30) എന്നിവര്‍ക്കു ഇടിമിന്നലിന്റെ ആഘാതത്തില്‍ ഷോക്കേറ്റു. ഇവര്‍ പൈക്ക ആശുപത്രിയില്‍ ചികിത്സ തേടി. സരോജിനിയുടെ വീട്ടു മതിലിനു വിള്ളല്‍ ഉണ്ടായി. ഈ വീട്ടിലെ ടി വി, ഫാന്‍, ഇലക്‌ട്രിക്ക്‌ ഉപകരണങ്ങള്‍ കത്തിനശിച്ചു. മാന്യയില്‍ ഇടിമിന്നലില്‍ മാന്യ ചുക്കിനടുക്കത്തും നാശനഷ്‌ടം നേരിട്ടു. ചുക്കിനടുക്കയിലെ സരസ്വതിയുടെ വീട്ടിലെ ടി വി, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ കത്തിനശിച്ചു. വീടിന്റെ മതിലിനു വിള്ളലേറ്റു.

Post a Comment

0 Comments

Top Post Ad

Below Post Ad