Type Here to Get Search Results !

Bottom Ad

ഉലകനായകന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയില്ല ;പകരം ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പ്


ചെന്നൈ: (www.evisionnews.co) കമൽ ഹാസൻ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നു കരുതിയവര്‍ക്ക് നിരാശ സമ്മാനിച്ചെങ്കിലും,  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ജനങ്ങളെ സംഘടിപ്പിക്കാന്‍ മെബൈല്‍ ആപ്പുമായി കമല്‍ ഹാസന്റെ രംഗപ്രവേശനം.

പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനെന്ന് 63ആാം പിറന്നാള്‍ ദിനത്തില്‍ നടത്തിയ ചടങ്ങില്‍ കമല്‍ വ്യക്തമാക്കി. ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം.

ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ‘മയ്യം വിസില്‍’ എന്ന മൊബൈല്‍ ആപ്പ് വരുന്ന ജനുവരിയോടെ പുറത്തിറങ്ങും. 63ആം ജന്മദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ കൂടി മനസ്സിലാക്കണം.

അതിനായി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തുകയാണ്. തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പദ്ധതിയുണ്ട്. വളന്റിയര്‍മാര്‍ എല്ലാ ജില്ലകളിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad