Type Here to Get Search Results !

Bottom Ad

ചെർക്കളയിൽ സ്‌കൂൾ പരിസരത്ത് കഞ്ചാവ്‌ വിതരണം ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ


ചെര്‍ക്കള: (www.evisionnews.co)ചെർക്കളയിൽ സ്‌കൂൾ പരിസരത്ത് കഞ്ചാവ്‌ വിതരണം ചെയ്യാനെത്തിയ  യുവാവ് അറസ്റ്റിൽ.  ചെങ്കള, ബംബ്രാണി നഗറിലെ ശബീബ മന്‍സിലിലെ അബ്‌ദുല്‍ സക്കീറി(31)നെയാണ്‌ വിദ്യാനഗര്‍ പൊലീസ്‌ ഇന്നലെ വൈകിട്ട്‌ ചെര്‍ക്കളയില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌.
കഞ്ചാവ്‌ വില്‍പ്പനയ്‌ക്കെത്തിയ വിവരമറിഞ്ഞ്‌ വിദ്യാനഗര്‍ അഡീഷണല്‍ എസ്‌ ഐ കെ ആര്‍ അമ്പാടി, ജൂനിയര്‍ എസ്‌ ഐ ശ്രീദാസ്‌ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ചെറിയ പാക്കറ്റുകളിലാക്കിയ നിലയില്‍ 26 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അറസ്റ്റിലായ യുവാവിനെതിരെ കാസര്‍കോട്‌, സുള്ള്യ എന്നിവിടങ്ങളില്‍ കേസുള്ളതായി പൊലീസ്‌ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad