
കാഞ്ഞങ്ങാട്: (www.evisionnews.co)ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ ആദിവാസി സമൂഹം തെരുവിലിറങ്ങേണ്ടി വരുന്നെന്ന് അഖില ഭാരതീയ വനവാസി കല്യാണശ്രമം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൃപാ പ്രസാദ് സിംഗ് പറഞ്ഞു.കേരള വനവാസി വികാസ കേന്ദ്രം കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ അത്യന്താപേക്ഷിതമായി വെള്ളം, വെളിച്ചം, പാര്‍പ്പിടം താമസിക്കാനിടം എന്നി ചെയ്തുകൊടുക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആദിവാസി സമൂഹത്തെ രണ്ടാംകിട സമൂഹമായി കാണുന്നു. കേളത്തില്‍ ഗോത്രവര്‍ഗക്കാരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് സ്പര്‍ദ്ദയുണ്ടാക്കി രാഷ്ട്രീയക്കാര്‍ നേട്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഉന്നതിയിലെത്തിക്കാനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാതെ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയാണ്. രാജ്യത്തെ 382 ജില്ലകളില്‍ വനവാസി സമൂഹത്തിന്റെ ഉമനത്തിനായി അഖിലഭാരതീയ വനവാസി വികാസകേന്ദ്രത്തിന്റെ സമിതികള്‍ പ്രവര്‍ത്തിക്കുന്നുതായി അദ്ദേഹം പറഞ്ഞു.
കെ.ഉമേഷ് കാമത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള , സഞ് ജീവന്‍ പുളിക്കൂര്‍, ദളിത് മഹാസഭാ സംസ്ഥാന പ്രസിഡന്റ് പി.കെ.രാമന്‍, കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രഗല്‍ഭ് പ്രമുഖ് പി. കൃഷ്ണന്‍ ഏച്ചിക്കാനം, ജില്ലാ മഹിളാ പ്രമുഖ് എച്ച്.ഭാര്‍ഗവി, ക്ഷേത്രീയ സംഘടന സെക്രട്ടറി എസ്.എസ്.രാജ്, സംസ്ഥാന സെക്രട്ടറി പി.കുമാരന്‍, ബിജെപി ജില്ല' ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.ദാമോദരന്‍ ആര്‍കിടെക്റ്റ് സ്വാഗതവും ജില്ലാ സെക്രട്ടറി മുകുന്ദന്‍ കാരക്കോട് നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയും വനവാസി വിഭാഗത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെയും സമ്മേളനത്തില്‍ കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സി. പൈതല്‍ ആദരിച്ചു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Post a Comment
0 Comments