ഹരിയാന വനിതാശിശുക്ഷേമ മന്ത്രി കവിതാ ജയ്‌ന്‍ ആണ് ഇത്തരത്തിലൊരു വിചിത്രവാദം ഉന്നയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. കേന്ദ്രസര്‍ക്കാറിന്റെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതി ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് മാനുഷി ചില്ലാറിന്റെ നേട്ടം. മാനുഷിയുടെ നേട്ടത്തിലൂടെ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ അഭിമാനം ഉയരുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
പതിനേഴു വര്‍ഷത്തിനു ശേഷമായിരുന്നു മാനുഷിയിലൂടെ ലോകസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയില്‍ എത്തിയത്. സോണിപത് ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയാണ് മാനുഷി ചില്ലര്‍. 2017 ലെ ഫെമിന മിസ് ആയിരുന്നു. ലോക സുന്ദരിപ്പട്ടം നേടുന്ന ആറമാത്തെ ഇന്ത്യാക്കാരിയാണ് മാനുഷി.
Post a Comment
0 Comments