Type Here to Get Search Results !

Bottom Ad

സ്റ്റുഡന്റ്‌സ് ഒണ്‍ലി ബസുകള്‍ അനുവദിക്കണം: എം.എസ്.എഫ്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ സ്റ്റുഡന്റ്‌സ് ഒണ്‍ലി ബസുകള്‍ അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് മൊഗ്രാല്‍ പുത്തൂര്‍ 14-ാം വാര്‍ഡ് എം.എസ്.എഫ് കണ്‍വെന്‍ഷന്‍ അഭിപ്രയപ്പെട്ടു. അതിനുള്ള നടപടികള്‍ അധികാരികള്‍ വേഗത്തിലാക്കാണെമെന്നും യോഗം ആവശ്യപ്പെട്ടു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, മൊയ്തീന്‍ കല്ലങ്കൈ, ഉസ്മാന്‍ കല്ലങ്കൈ, ഹനീഫ് ഒമാന്‍, മുഹമ്മദ് കുഞ്ഞി എരിയാല്‍, കബീര്‍ ഗാര്‍മെന്റസ്, മൂസ ബാസിത്ത്, ഇര്‍ഫാന്‍ കുന്നില്‍, ഇ.കെ സിദ്ദിഖ്, ജവാദ് പ്രസംഗിച്ചു. 

മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം അഡ്വ: സമീറ ഫൈസലിന് എ.എ ജലീലും സിദ്ദീഖ് ബേക്കലിന് അഡ്വ. ഫൈസലും സമ്മാനിച്ചു. ഭാരവാഹികള്‍: മുദസിര്‍ (പ്രസി), തബ്രീസ് മൂപ്പ, ശഹബാന്‍, മുബശ്ശിര്‍, അന്‍വര്‍ (വൈസ് പ്രസി), നവാസ് കല്ലങ്കൈ (ജന. സെക്ര), അഹ്റബ്, സൈഫുദ്ധീന്‍, ശഹാന്‍ (ജോ. സെക്ര), വി.വി ജവാദ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad