മംഗളൂരു (www.evisionnews.co): മുസ്ലിം ലീഗ് മംഗളൂരു ജില്ലാ പ്രസിഡണ്ടായി എ.കെ സിദ്ദീഖ് ബണ്ട്വാളിനെയും ജനറല്‍ സെക്രട്ടറിയായി ടി.യു ഇസ്മായില്‍ ബി.സി റോഡിനെയും ട്രഷററായി ഇബ്രാഹിം സജീപ്പ എന്നിവരെ തെരഞ്ഞെടുത്തു. മംഗളൂരു ഗവ. എംപ്ലോയീസ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ ഷറഫുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എ ജമാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. മീര്‍ മുനീര്‍, കോര്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ മുഹമ്മദ് ഫാറൂഖ്, സമീറുള്ള കദ്രി, ഇബ്രാഹിം എ ജോക്കട്ടെ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, മുഹമ്മദ് റഫീഖ് സംബന്ധിച്ചു.
മറ്റുഭാരവാഹികള്‍: റഷീദ് ഹാജി പുത്തൂര്‍, ഷരീഫ് ഹാജി ജോക്കട്ടെ (വൈസ് പ്രസി), ബഷീര്‍ ഉള്ളാള്‍, അഷ്‌റഫ് മംഗളൂരു, മിസ്ബ ഉപ്പിനങ്ങാടി, ബഷീര്‍ വിട്‌ള (ജോ സെക്രട്ടറിമാര്‍).
യൂത്ത് ലീഗ് ഭാരവാഹികള്‍: സിദ്ദീഖ് തലപ്പാടി (പ്രസി), ഹൈദര്‍ കലഞ്ച (വൈസ് പ്രസി), സമദ് സാലത്തൂര്‍ (ജന സെക്ര), അബ്ദുല്‍ ജമാല്‍ സുള്ള്യ (സെക്ര), ബാസിത്ത് മേത്ത (ട്രഷ). എം.എസ്.എഫ് ഭാരവാഹികള്‍: സി. അബ്ദുല്‍ ഹമീദ് ജമാല്‍ (പ്രസി), സയ്യിദ് മുനാസ് തോടാര്‍ (ജന. സെക്ര).

Post a Comment
0 Comments