Type Here to Get Search Results !

Bottom Ad

കഞ്ചാവുമായി പടന്ന സ്വദേശി പയ്യന്നൂരില്‍ പിടിയില്‍


ചെറുവത്തൂര്‍: : (www.evisionnews.co) വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പടന്ന സ്വദേശി പയ്യന്നൂരില്‍ പിടിയില്‍.പടന്നയിലെ ജംഷീറി (27)നെയാണ് പയ്യന്നൂര്‍ എസ് ഐ കെ പി ഷൈന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷനടുത്ത് വെച്ചാണ് പിടികൂടിയത്. ബീഡി രൂപത്തിലാക്കിവെച്ച നിലയില്‍ എണ്‍പത് ഗ്രാം കഞ്ചാവാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്. വില്‍പ്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad