കുമ്പള (www.evisionnews.co): മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ഹജ്ജ് ഹെല്പ് ഡെസ്ക് ക്യാമ്പ് നടത്തി. ഹജ്ജ് തീര്ത്ഥാടനം ഉദ്ദേശിക്കുന്ന നിരവധിയാളുകള് ക്യാമ്പ് ഉപയോഗപ്പെടുത്തി ഓണ്ലൈന് അപേക്ഷ സമര്പ്പിച്ചു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.പി അബ്ദുല് ഖാദര് ഉദ്ഘാടനം ചെയ്തു.
ജനറല് സെക്രട്ടറി അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. എ.കെ ആരിഫ്, സയ്യിദ് ഹാദി തങ്ങള്, ടി.എം ശുഹൈബ്, ബി.എന് മുഹമ്മദലി, ഇബ്രാഹിം ബത്തേരി, കെ.വി യൂസഫ്, അഹമ്മദ് കുഞ്ഞി കുദ്ര്, അസീസ് കളത്തൂര്, മുഹമ്മദ് കുഞ്ഞി ഉളുവാര്, സിദ്ദീഖ് ദണ്ഡഗോളി, ജംഷീര് മൊഗ്രാല്, ലുഖ്മാനുല് ഹക്കീം, കെ.എം അബ്ബാസ്, അബ്ദുല് ഖാദര് ചൂരിത്തടുക്ക, ഐ. മുഹമ്മദ് റഫീഖ് നേതൃത്വം നല്കി.
Keywords: Kasaragod, news, iumls, help, desks

Post a Comment
0 Comments