തൃക്കരിപ്പൂര്‍ (www.evisionnews.co): തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 22ന് സംഘടിപ്പിക്കുന്ന മുസ്്്‌ലിം ലീഗ് പൊതുയോഗത്തിനും ബഹുജന പ്രകടനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബീരിച്ചേരി അല്‍ഹുദ മസ്ജിദ് പരിസരത്ത് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. പരിപാടിയുടെ മുന്നോടിയായി മുഴുവന്‍ വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ നടത്തി പരിപാടി വിജയിപ്പക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു.
തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ്് പരിസരത്തു ചേരുന്ന പൊതുയോഗത്തില്‍ കെ.എം ഷാജി എം.എല്‍.എ പ്രസംഗിക്കും. പൊതുയോഗവും പ്രകടനവും വന്‍ വിജയമാക്കുന്നതിന് പ്രസിഡണ്ട് എം. അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് പ്രസിഡണ്ട്് സെക്രട്ടറിമാരുടെയും പോഷക സംഘടന നേതാക്കളുടെയും യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി.എ കരീം, ഒ.ടി അഹമ്മദ് ഹാജി, എന്‍.കെ.പി മുഹമ്മദ്, സത്താര്‍ വടക്കുമ്പാട്, എസ്. കുഞ്ഞഹമ്മദ് ഹാജി, കെ.പി മുഹമ്മദ്, റസാഖ് പുനത്തില്‍, വി.പി.പി ശുഹൈബ്, വി.പി ഫായിസ് പ്രസംഗിച്ചു.
Post a Comment
0 Comments