കാസർകോട്: (www.evisionnews.co)64-ാമത് സഹകരണവാരാഘോഷം ഈ മാസം 14 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ നടക്കും. 14 ന് രാവിലെ 10 ന് വാരാഘോഷം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയയും. എന്‍ എ നെല്ലിക്കുന്ന് എം എല്‍എ അധ്യക്ഷത വഹിക്കും. എം എല്‍ എ മാരായ പി ബി അബ്ദുള്‍റസാഖ്, കെ കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സമ്മാനദാനം നിര്‍വ്വഹിക്കും.14 ന് സഹകരണസംഘങ്ങള്‍ വഴി സല്‍ഭരണവും തൊഴില്‍ പരിജ്ഞാനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മുന്‍ എം എല്‍ എ പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. 13 ന് വൈകീട്ട് മൂന്നു മണിക്ക് വിളംബരഘോഷയാത്ര കാസര്‍കോട് പുതിയബസ് സ്റ്റാന്റ് പരിസരത്തു നിന്നാരംഭിക്കും.വാരാഘോഷത്തോടനുബന്ധിച്ച 14 മുതല്‍ 20 വരെ സെമിനാറുകള്‍ സംഘടിപ്പിക്കും. ജനശാക്തീകരണം സഹകരണസംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ എന്നതാണ് വാരാചരണത്തിന്റെ മുഖ്യ പ്രമേയം. വാരാഘോഷത്തിന്റെ ഭാഗമായി ചര്‍ച്ചകളും സെമിനാറുകളും എല്ലാ താലൂക്കുതലത്തിലും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 14 ന് രാവിലെ 10.30 ന് കോഴിക്കോട് ടാഗോര്‍സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സഹകരണവകുപ്പുമന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജി എസ് ടിയും നവകേരള വികസനവും എന്ന വിഷയത്തില്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സമാപനസമ്മേളനം 20 ന് കോട്ടയത്ത് നടക്കും. നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment
0 Comments