
അഹമ്മദാബാദ്: (www.evisionnews.co)ഗുജറാത്തില്‍ നിമയസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രംശേഷിക്കെ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെ പ്രതിരോധത്തിലാക്കാന്‍ വീണ്ടും നീക്കം.അശ്ലീല സിഡി വിവാദത്തില്‍ ഹാര്ദിക്കിനെതിരായി ദേശീയ വനിതാ കമ്മീഷനില്‍ പരാതി. ഗുജറാത്തിലെ ഒരു അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്.നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഹാര്‍ദിക്കിന്റേതെന്ന പേരില്‍ പുറത്തുവന്ന ഒരു സിഡിയിലുള്ളത്. 2017 മേയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണിത്. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വിഡിയോയില്‍ കാണുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്.
Post a Comment
0 Comments