സിനായ് ( ഈജിപ്ത്) : (www.evisionnews.co) ഈജിപ്തിലെ വടക്കന്‍ സിനായിലെ മുസ്ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പ്പിലും 155 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. ഇവിടെ അല്‍ റൗഡ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. നാല് ഓഫ് റോഡ് വാഹനങ്ങളില്‍ എത്തിയവര്‍ പ്രാര്‍ഥന നടത്തുകയായിരുന്നവര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭീകരവാദം ശക്തമായ ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഈജിപ്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.
പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2013നു ശേഷം ഈജിപ്തില്‍ ഭീകരാക്രമങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു. സിനായ് പ്രൊവിന്‍സ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘടനയാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ള സംഘടനയാണിത്.

Post a Comment
0 Comments