Type Here to Get Search Results !

Bottom Ad

അബുദാബി കാസർകോട് ജില്ലാ കെ എം സി സി " മദ്ഹ് റസൂൽ 2017 '' 21 ന്


അബുദാബി:(www.evisionnews.co) നബിദിനത്തോടനുബന്ധിച്ച് അബൂദാബി കാസർകോട്  ജില്ലാ കെ എം സി സി " മദ്ഹ് റസൂൽ "പ്രോഗ്രാം സംഘടിപ്പിക്കാൻ പ്രസിഡണ്ട് പി കെ അഹ്മദ് ബല്ലാ കടപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് സെക്റട്ടറിമാരുടെയും യോഗത്തിൽ തീരുമാനിച്ചു. 27  ന് തിങ്കളാഴ്ച രാത്രി 8-30 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് പരിപാടി.ബുർദ ആസ്വാദനം, മദ്ഹ് ഗാനാലാപനം, മൗലീദ് പാരായണം എന്നിവയുണ്ടായിരിക്കും.അഞ്ച് മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്ലാമിക് ക്വിസ് മൽസരവും ഉണ്ടായിരിക്കും, ഓരോ മണ്ഡലത്തിൽ നിന്നും രണ്ട് പേരടങ്ങിയ രണ്ട് വീതം ടീമുകൾക്ക് മൽസരത്തിൽ പങ്കെടുക്കും.വിജയിക്കുന്ന ടീമംഗങ്ങൾക്കും മണ്ഡലം കമ്മിറ്റിക്കും സമ്മാനം വിതരണവും ഉണ്ടായിരിക്കും. യോഗത്തിൽ പൊവ്വൽ അബ്ദുൾ റഹ്മാൻ, ചേക്കു അബ്ദൾ റഹ്മാൻ ഹാജി, അസീസ് പെർമുദെ ,സുലൈമാൻ കാനക്കോട്, സെഡ് എ  മൊഗ്രാൽ, അഷറഫ് കീഴൂർ, ഹനീഫ് പടിഞ്ഞാർ മൂല ,ഇസ്മയിൽ ഉദിനൂർ, റാഷിദ് എടത്തോട് സംസാരിച്ചു. അനീസ് മാങ്ങാട് സ്വാഗതവും സത്താർ കുന്നുംകൈ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad