Type Here to Get Search Results !

Bottom Ad

കാണാതായ 500 കുട്ടികളെ ആധാര്‍ മുഖേന കണ്ടെത്തി: യുഐഡിഎഐ


ന്യൂഡല്‍ഹി ഇന്ത്യയില്‍ കാണാതായ 500 കുട്ടികളെ ആധാര്‍ മുഖേന കണ്ടെത്താനായെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കുട്ടികളെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നാണ് കാണാതായത്. പക്ഷേ ആധാറിന്റെ സഹായത്തോടെ ഇവരെ വേഗത്തില്‍ കണ്ടെത്താനായെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. കാണാതായ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ ബയോമെട്രിക് നമ്പര്‍ ഉപയോഗിച്ച് ഏതെങ്കിലും അനാഥാലയത്തില്‍ കുട്ടിയുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തെ 40 ശതമാനവും 18 വയസില്‍ താഴെയുള്ളവരാണ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 84 ശതമാനം കുഞ്ഞുങ്ങളെയാണ് കാണാതായത്. സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് ശരാശരി 180 കുട്ടികളെങ്കിലും ഒരു ദിവസം ഇന്ത്യയില്‍ കാണാതാവുന്നുണ്ട്. 

മാത്രമല്ല ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായും വിവിധ സര്‍ക്കാര്‍ രേഖകളുമായും ബന്ധിക്കുമ്പോള്‍ രാജ്യത്ത് പ്രതിവര്‍ഷം പത്ത് ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad