<p>അതിനിടെ, വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ 28 ശതമാനം നികുതി നൽകേണ്ട ഉയർന്ന സ്ലാബിൽ 50 ഉൽപന്നങ്ങളെ മാത്രം നിജപ്പെടുത്താനും തീരുമാനമായി. ഇതോടെ 177 ഉൽപ്പന്നങ്ങളുടെ വിലകുറയും. ഈ ഉൽപന്നങ്ങളുടെ നികുതി 28 ശതമാനത്തിൽനിന്ന് 18 ആയി കുറച്ചതോടെയാണിത്. ഉയർന്ന സ്ലാബിൽ നേരത്തെ 227 ഉൽപന്നങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്.
<p>ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയാണ് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ വിവരങ്ങൾ അറിയിച്ചത്. ഇളവുകൾ സംബന്ധിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്‌മെന്റ് കമ്മിറ്റി’യുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം.
Post a Comment
0 Comments