Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): ഓട്ടോയില്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ശാന്തിപ്പള്ളയിലെ കൃഷ്ണന്റെ മകന്‍ കിരണാ (29)ണ് മരിച്ചത്. ദേശീയ പാതയില്‍ കുമ്പള ആരിക്കാടി പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി ആരിക്കാടിയില്‍ നിന്നും കുമ്പളയിലേക്ക് വരികയായിരുന്ന കിരണ്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കിരണിനെ കുമ്പള സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad