
കൊണ്ടോട്ടി:(www.evisionnews.co) സോളർ കമ്മിഷൻ റിപ്പോർട്ട് നനഞ്ഞ പടക്കമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിനാണു പിണറായി വിജയൻ എന്തോ ബോംബുണ്ടെന്നു പറഞ്ഞത്. നിയമസഭയിൽവച്ച റിപ്പോർട്ട് ജനം വായിക്കണം. ഊഹാപോഹങ്ങളും കേട്ടറിവുമല്ലാതെ അതിൽ ഒന്നുമില്ല. ഇങ്ങനെയാണെങ്കിൽ ടിപി വധക്കേസിലെ അന്വേഷണം അനുസരിച്ച് യുഡിഎഫിനു എത്രയോ കേസുകൾ എടുക്കാമായിരുന്നു. രാഷ്രീയ പ്രതികാരമല്ല, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണു സർക്കാരിന്റെ ജോലിയെന്നും ചെന്നിത്തല പറഞ്ഞു.യുഡിഎഫിന്റെ 'പടയൊരുക്കം’ ജാഥയ്ക്കു കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോളർ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച യാത്ര പുനരാരംഭിച്ച ശേഷം ആദ്യ സ്വീകരണമായിരുന്നു കൊണ്ടോട്ടിയിലേത്.
Post a Comment
0 Comments