Type Here to Get Search Results !

Bottom Ad

'ഗ്രീന്‍ പോട്ടോകാളിന് ഗ്രേറ്റ് ലൈക്ക്': തളങ്കര മാലിക് ദീനാര്‍ ഉറൂസ് കമ്മിറ്റിയെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍


കാസര്‍കോട് (www.evisionnews.co): ഉറൂസ് നടന്നുകൊണ്ടിരിക്കുന്ന ചരിത്രപ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ പള്ളി- മഖാം ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

ദിനംപ്രതി പതിനായിരങ്ങളെത്തുന്ന ഉറൂസ് നഗരിയില്‍ ജനങ്ങള്‍ക്ക് പ്രയാസം കൂടാതെ സന്ദര്‍ശിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കിയതിനെയും ഗ്രീന്‍ പ്രോട്ടോകാള്‍ മുഖേന മാലിന്യം ഉണ്ടാകാതെ നോക്കിയതിനും ജില്ലാ കലക്ടര്‍ ഉറൂസ് കമ്മിറ്റിയെ അഭിനന്ദിച്ചു. ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി പതിനായിരങ്ങളെത്തുന്ന പരിപാടിയില്‍ ഗ്രീന്‍പ്രോട്ടോകാള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, മുഹമ്മദ് അസ്ലം, ടി.ഇ അബ്ദുല്ല, കരീം സിറ്റി ഗോള്‍ഡ്, ടി.എ ഷാഫി, മൊയ്തീന്‍ കൊല്ലമ്പാടി, അസ്ലം പടിഞ്ഞാര്‍, മുഹമ്മദ് വെല്‍ക്കം, സലീം തളങ്കര, മുഹിനുദ്ദീന്‍, ബഷീര്‍, ടി.ഇ മുക്താര്‍, മാഹിന്‍ കുന്നില്‍, കെ.എം അബ്ദുല്‍ റഹിമാന്‍ സംബന്ധിച്ചു. 


Keywords: Kasaragod, news, green, protocall, collecter

Post a Comment

0 Comments

Top Post Ad

Below Post Ad