കുമ്പള (www.evisionnews.co): നാട്ടക്കല്ലില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. കുമ്പള അംഗഡിമുഗര്‍ സ്‌കൂളിലെ പാചകക്കാരിയും നാട്ടക്കലിലെ രാമണ്ണയുടെ ഭാര്യയുമായ ജലജയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ജലജ വീട് പൂട്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യാനായി അംഗടിമുഗര്‍ സ്‌കൂളിലേക്ക് പോയതായിരുന്നു.
വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. അകത്തുകയറി പരിശോധിച്ചപ്പോള്‍ സാധനങ്ങള്‍ വാരിവലിച്ച് പുറത്തിട്ടതായി കണ്ടെത്തി. അലമാരയില്‍ വെച്ചിരുന്ന സ്വര്‍ണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മകളുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവന്നത്. ജലജയുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod, news, news, nattkal, threft

Post a Comment
0 Comments