
ചട്ടഞ്ചാല്‍:(www.evisionnews.co)ചട്ടഞ്ചാലില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടിച്ചു. നാല് വാഹനങ്ങള്‍ പൂർണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ മറ്റു വാഹനങ്ങളിലേക്ക് തീപടരുന്നത് ഒഴിവായി. സംഭവസ്ഥലത്ത് നിന്നും ഒരു തീപെട്ടിയും ഒരു ചൂട്ടും പൊലീസ് കണ്ടെടുത്തു. സാമൂഹിക ദ്രോഹികള്‍ തീവെച്ചതാണെന്നാണ് സംശയിക്കുന്നത്. വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നു. ജില്ലാ പൊലീസ് ചീഫ് കെ.ജി സൈണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post a Comment
0 Comments