നായന്മാര്‍മൂല (www.evisionnews.co): ആടിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തു. ആലംപാടിയിലെ അബ്ദുല്‍ ഖാദറാ (40)ണ് വീട്ടുകിണറില്‍ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കിണറില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയതായിരുന്നു അബ്ദുല്‍ ഖാദര്‍. വീട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് അബ്ദുല്‍ ഖാദറിനെയും ആടിനെയും പുറത്തെടുത്തത്.
Keywords: Kasaragod, news, alambsdy

Post a Comment
0 Comments