കോഴിക്കോട് (www.evisionnews.co): ഗെയില്‍ സമരസമിതി നേതാക്കള്‍ക്കും സമരസമിതിയുടെ അഭിഭാഷകനും മുക്കം സ്റ്റേഷപരിധിയില്‍ പ്രവേശിക്കുന്നതിന് അനിശ്ചിതകാലത്തേക്ക് വിലക്ക്. സ്റ്റേഷന്‍ പരിധിയിലെത്തുന്നത് വിലക്കിക്കൊണ്ട് ആര്‍.ഡി.ഒ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഗെയില്‍ സമര സമതി നേതാക്കളായ ഷിഹാബുദ്ദീന്‍, അന്‍വര്‍ സമരസമിതി നേതാവും അഭിഭാഷകനുമായ വി.ടി പ്രദീപ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗെയില്‍ അധികൃതരെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. ഗെയില്‍ അധികൃതര്‍ക്ക് സമാധാനപരമായി ജോലി ചെയ്യാനാവുന്നില്ലെന്നും ഇവര്‍ ജനങ്ങളെ പ്രകോപ്പിച്ച് ജോലി തടസപ്പെടുത്തുകയാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം സമരം പൊളിക്കാനുള്ള ഗെയില്‍ അധികൃതരുടെ തന്ത്രമാണ് ഇതെന്ന് സമരസമതിക്കാര്‍ വ്യക്തമാക്കി.
Keywords: Kozikkod, gail, samarasmaithi, mukkam, station, no, entrnce

Post a Comment
0 Comments