മുളിയാര്‍ (www.evisionnews.co): മുളിയാറിന്റെ പല ഭാഗങ്ങളില്‍ നിന്ന് മണ്ഡലം പ്രവര്‍ത്തക സമിതി അംഗമടക്കം മുസ്ലിം ലീഗ് വിട്ട് സി.പി.ഐയില്‍ ചേര്‍ന്നെന്ന് കഴിഞ്ഞ ദിവസംവന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി പ്രസ്താവിച്ചു. മണ്ഡലം പ്രവര്‍ത്തക സമിതി അംഗമെന്ന് പറയുന്നയാളെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ രണ്ടു വര്‍ഷമുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇത്തരക്കാരല്ലതെ പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോലും പാര്‍ട്ടിവിട്ട് പോയിട്ടില്ല. ഇത്തരം നുണപ്രചാരണങ്ങള്‍ പ്രചരിപ്പിക്കുന്നത് സി.പി.ഐ പോലുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് ഷാഫി പ്രസ്താവനയില്‍ പറഞ്ഞു.
Keyeords: Kasaragod, news, cpis,

Post a Comment
0 Comments