കാസര്‍കോട് (www.evisionnews.co): തൃശൂരില്‍ ശനിയാഴ്ച്ച മുതല്‍ ആരംഭിക്കുന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള കാസര്‍കോട് ജില്ലാ സീനിയര്‍ ടീമില്‍ ഇടംനേടിയ മിറാക്കിളിന്റെ പ്രതിഭകളായ ഫസലുറഹ്മാന്‍, സജിന്‍ എന്നിവരെ മിറാക്കിള്‍ ക്ലബ്ബിന്‍ വേണ്ടി പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ അനുമോദിച്ചു. മധ്യ നിരയില്‍ മിറാക്കിളിന്റെ കളി നിയന്ത്രിക്കുന്ന ഫസലുറഹ്മാനും ചോരാത്ത കൈകളുമായി ടീംവല കാക്കുന്ന സജിനും സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിന് ശക്തമായ മുതല്‍കൂട്ടാവുമെന്നും ഇവരുടെ ടീം പ്രവേശനം ഭാവി വാഗ്ദാനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
ഡി.സി.എ വൈസ് പ്രസിഡണ്ട് കബീര്‍ പി.എം ഉദ്ഘാടനം ചെയ്തു. നിസാര്‍ അധ്യക്ഷത വഹിച്ചു. ഡി.പി അല്‍ത്താഫ് സ്വാഗതം പറഞ്ഞു. മര്‍ഷാദ്, ഫസലുറഹ്മാന്‍ സംസാരിച്ചു.
Keywords: Kasaragod, news, team, miracle

Post a Comment
0 Comments