Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ നിന്ന്‌ ടി ടി ഇയെ തള്ളിയിട്ടതിന്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥി അടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്

Image result for kerala police hatകുമ്പള: (www.evisionnews.co)ട്രെയിനില്‍ നിന്ന്‌ ടിക്കറ്റ്‌ പരിശോധകനെ തള്ളിയിട്ട്‌ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥി അടക്കം അഞ്ചുപേര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസ്സെടുത്തു. ടി ടി ഇ ഋഷിശശിനാഥിന്റെ പരാതിയിലാണ്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയലിലെ സി വൈശാഖ്‌ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്സെടുത്തത്‌. ഈ മാസം 19ന്‌ തിരുവനന്തപുരം-മംഗ്‌ളൂരു എക്‌സ്‌പ്രസ്സ്‌ ട്രെയിനിലാണ്‌ സംഭവം നടന്നതെന്ന്‌ പറയുന്നു. ടിക്കറ്റ്‌ പരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ്‌ ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍ തള്ളിയിടുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തതാണെന്ന്‌ പരാതി. അതേസമയം ടി ടി ഇ മര്‍ദ്ദിച്ചുവെന്ന വൈശാഖിന്റെ പരാതിയില്‍ കാസര്‍കോട്‌ റെയില്‍വെ പൊലീസ്‌ ടി ടി ഇ ക്കെതിരെ കേസ്സെടുത്ത്‌ അന്വേഷണം നടത്തിവരികയാണ്‌.

Post a Comment

0 Comments

Top Post Ad

Below Post Ad