നെല്ലിക്കട്ട (www.evisionnews.co): രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസ്റ്റിറ്റ് ശക്തികളെ പരാജയപ്പെടുന്നതിന് മതേത്വര കക്ഷികളുടെ ഐക്യം അനിവാര്യമാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് പറഞ്ഞു. മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ മലയോര സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നെല്ലിക്കട്ട മേഖല യൂത്ത് ലീഗ് എതിര്‍ത്തോടില്‍ സംഘടിപ്പിച്ച യുവജന സംഗമം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബേര്‍ക്ക അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഇ. അബൂബകര്‍ ഹാജി, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, നാസര്‍ ചായിന്റടി, പി.ഡി.എ റഹ്മാന്‍, ഒ.പി ഹനീഫ, ഹാസിം ബംബ്രാണി, സിദ്ധീഖ് സന്തോഷ്‌നര്‍, ബി.കെ ബഷീര്‍ പെക്ക, ഹാരിസ് തായല്‍, സി.ടി. റിയാസ്, ഹസ്സന്‍ നെക്കര, അനസ് എതിര്‍ത്തോട്, സി.എ.ഇബ്രാഹിം, ആമൂ തായല്‍ , സദാനന്ദന്‍, ശശി അജക്കോട്, സിറാജ് എതിര്‍ത്തോട് പ്രസംഗിച്ചു. അര്‍ഷാദ് എതിര്‍ത്തോട് സ്വാഗതവും ഹുസൈന്‍ ബേര്‍ക്ക നന്ദിയും പറഞ്ഞു.

Post a Comment
0 Comments