പയ്യന്നൂര്‍: (www.evisionnews.co) നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ യുവാവിനും വീട്ടുകാര്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസ്സെടുത്തു.കുഞ്ഞിമംഗലം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് പരാതിക്കാരി. കണ്ണൂര്‍ ചാല കൊയ്യൂര്‍ സ്വദേശി മുതിയലത്ത് പുതിയടത്ത് സജിലേഷ് (31), പിതാവ് ശശിധരന്‍(60), സഹോദരങ്ങളായ സജിത്, സജേഷ് ബന്ധുവായ ഹരി പഴയ പുരയില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.ഗള്‍ഫുകാരനായ സജിലേഷുമായി യുവതിയുടെ വിവാഹം മൂന്നു മാസം മുമ്പാണ് നിശ്ചയിച്ച് ഉറപ്പിച്ചത്. ചടങ്ങില്‍ മോതിരം മാറ്റവും നടന്നിരുന്നു. എന്നാലിപ്പോള്‍ മെച്ചപ്പെട്ട മറ്റ് ആലോചനകള്‍ വന്നതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് യുവതി നല്‍കിയ പരാതി.

Post a Comment
0 Comments