കാസർകോട്:(www.evisionnews.co)കാസര്‍കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയി എന്‍ ദേവിദാസ് ചുമതലയേറ്റു. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ്. 2010 മുതല്‍ കാസര്‍കോട് കളക്ടറേറ്റില്‍ ഡെപ്യൂട്ടികളക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

Post a Comment
0 Comments