![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNdXh6iCHJ6KPAViSo22uGk7-WCf-Du4hjDTX_BknssDFy3Gsp6lmq9QcB6EJIbdpIBQ4-FpjEzt_V7rqGzrglweo0pTLsfuX1Oq-yY5zNBFU23fLe5zSw4N9Ish_N0j1PCYHqPJYLeWw/s640/vanitha+commission+adalath.jpg)
ചായ്യോത്ത് സര്‍ക്കാര്‍ ഹൈസ്കൂളിലെ അധ്യാപികയെ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വച്ച് മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് നേരിട്ടു ഹാജരാകുവാന്‍ കമ്മീഷന് നിര്‍ദേശിച്ചു. അധ്യാപികയുടെ പരാതിയില്‍ കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിലെ ക്ലാര്‍ക്കാണ് അദാലത്തിലെത്തിയത്. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപത്തിനാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നതെന്നും ഓഫീസര്‍തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
മറ്റൊരു കേസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണിലൂടെ മറ്റൊരാളോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്ന ജോയിന്റ് ആര്‍ടിഒയുടെ പരാതി പിന്‍വലിച്ചു. തന്റെ മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ കമ്മീഷനുമുന്നില്‍ കുറ്റം സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരാതി പിന്‍വലിച്ചത്. ഉദ്യോസ്ഥനെതിരെ നിയമ നടപടികളുമായി കമ്മീഷന് മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചെങ്കിലും പരാതിക്കാരി പരാതി പിന്‍വലിച്ചതിനാല്‍ ശക്തമായി താക്കീത് ചെയ്യുകയായിരുന്നു.
എട്ടുമാസം ഗര്‍ഭിണിയായ യുവതുയുമായി ആശുപത്രിയിലേക്ക് അടിയന്തരമായപോയ വാന്‍ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ കൈയേറ്റം ചെയ്ത് കേസ് എടുത്ത ആദൂര്‍ എസ്ഐക്കും പോലീസുകാരനുമെതിരെ പരാതി പോലീസ് കംപ്ലെയിന്റ് അതോറിട്ടിയ്ക്ക് കൈമാറുവാന്‍ കമ്മീഷന് തീരുമാനിച്ചു. തോട്ടത്തില്‍ ജോലിയിലായിരുന്ന ഭര്‍ത്താവ് ഗര്‍ഭിണിയായ തനിക്ക് വയ്യാതായതോടെ വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈകാണിച്ചിട്ടും വണ്ടി നിര്‍ത്തിയില്ലെന്നും മുള്ളേരിയ ടൗണില്‍ എസ് ഐ ജീപ്പിന് മുന്നിലെത്തി തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഈ സംഭവത്തിന്റെ വീഡിയോ സിഡിയും കമ്മീഷനു കൈമാറി. ഈ സാഹചര്യത്തിലാണ് കേസ് പോലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് വിട്ടത്.
എക്സൈസ് എസ്ഐ അറസ്റ്റ് ചെയ്ത് ചാരായം വിറ്റുവെന്ന് കള്ളക്കേസില്‍ കുടുക്കിയെന്ന യുവതിയുടെ പരാതിയില്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി. ബേക്കല്‍ പോലീസ് അടുത്ത അദാലത്തില്‍ സംഭവത്തിന്റെ നിജസ്ഥതി അറിയിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ചേച്ചിയുടെ മകന് 12 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് കടം നല്കിയ തുക തിരികെ ലഭിക്കണമെന്ന ആവശ്യവുമായെ്ത്തിയ യുവതിയുടെ പരാതി വനിതാ സെല്ലിന് കൈമാറുവാനും കമ്മീഷന് തീരുമാനിച്ചു. വായ്പയായി വാങ്ങിയ 33,000 രൂപ സഹോദരിക്ക് കമ്മീഷനുമുമ്പാകെ സഹോദരന് തിരിച്ചു നല്കി. യുവാവിനെതിരെ സഹോദരി നല്കിയ പരാതിയില്‍ കഴിഞ്ഞ അദാലത്തില്‍ തുകയും തിരികെ നല്‍കാമെന്ന് സമ്മതിച്ചിരുന്നു.
Post a Comment
0 Comments