Type Here to Get Search Results !

Bottom Ad

കാസർകോട്ട് നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസർകോട്:(www.evisionnews.co)ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന  അദാലത്തില്‍ മൊത്തം 45 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ എട്ടു പരാതികളില്‍ പോലീസിനോട് വിവിധ വകുപ്പുകളോടും മൂന്നു പരാതികളില്‍ ആര്‍ഡിഒ യോടും റിപ്പോര്‍ട്ട് തേടി. ഒരു കേസ് പോലീസ് കപ്ലെയിന്റ് അതോറിട്ട് കൈമാറി. 15 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. 
ആര്‍ഡിഒ:സി.ബിജു, ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമള, അഡ്വ.എ.പി ഉഷ, വനിത പ്രൊട്ടക്ഷണ്‍ ജില്ലാ ഓഫീസര്‍ പി.സുലജ, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ഡീന ഭരതന്‍, ആര്‍ഡിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോര്‍ജ് ജോസഫ്, വനിതാ സെല്‍ ഉദ്യോഗസ്ഥരായ എം.എ ശാന്ത, ജയശ്രീ, തുടങ്ങിയവര്‍ മെഗാ അദാലത്തില്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad