കാസർകോട്:(www.evisionnews.co) 'ഫാസിസത്തിനെതിരെ മതേതര പ്രതിരോധം' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 27 വെള്ളിയാഴ്ച ജില്ലയിൽ യൂത്ത് ലീഗ് സന്ദേശ ദിനമായി ആചരിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു.അന്നേദിവസം പ്രധാന100 കേന്ദ്രങ്ങളിൽ ഫാസിസത്തിനെതിരെയുള്ള യൂത്ത് ലീഗിന്റെ സന്ദേശമടങ്ങിയ ലഘുലേകകൾ വിതരണം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ്പടയൊരുക്കം പരിപാടിയുടെ ഉദ്ഘാടന സമ്മേളനവും, സ്വീകരണ പരിപാടികളും വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു
പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ടി.ഡി കബീർ, മൻസൂർ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ പ്രസംഗിച്ചു.

Post a Comment
0 Comments