Type Here to Get Search Results !

Bottom Ad

സിപിഎമ്മിന്റേത് എതിർപാർട്ടിക്കാരെ കൊല്ലുന്ന നയം: യോഗി ആദിത്യനാഥ്

Yogi Adityanathകണ്ണൂർ:(www.evisionnews.co) പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേരള സർക്കാരിനു കഴിയുന്നില്ലെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജിഹാദി ഭീകരതയ്ക്കും ചുവപ്പു ഭീകരതയ്ക്കുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ രണ്ടാംദിവസം മുഖ്യാതിഥിയായെത്തിയ ആദിത്യനാഥ്, പദയാത്രയ്ക്കിടെ ഉച്ചഭക്ഷണ ഇടവേളയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

<p>എതിർ രാഷ്ട്രീയ പാർട്ടികളുടെ ആളുകളെ കൊല്ലുന്ന രീതിയാണു സിപിഎം പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെടുന്നത്. പൗരന്മാരെ സംരക്ഷിക്കാൻ സർക്കാരിനു കഴിയണം. ജനാധിപത്യത്തിൽ അക്രമത്തിനു സ്ഥാനമില്ല. ബിജെപിക്കാരല്ലാത്തവരും കൊല്ലപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, ബിജെപിയല്ല, സർക്കാരാണു നടപടിയെടുക്കേണ്ടത് എന്നായിരുന്നു യോഗിയുടെ മറുപടി.

ജനരക്ഷായാത്രയുടെ രണ്ടാംദിന പര്യടനം കല്യാശ്ശേരിക്കു സമീപം കീച്ചേരിയിലാണു തുടങ്ങിയത്. വൈകിട്ട് കണ്ണൂരിൽ നടക്കുന്ന പൊതു സമ്മേളനത്തിലും യോഗി ആദിത്യനാഥ്‌ പ്രസംഗിക്കും. ആദ്യദിനം ജാഥയിൽ പങ്കെടുത്ത ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നത്തെ മംഗളൂരു പരിപാടികൾ റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങി. രാത്രിയോടെ കോഴിക്കോടെത്തി നാളെ പിണറായി അടക്കമുള്ള സ്ഥലങ്ങളിൽ ജാഥയിൽ പങ്കെടുക്കുമെന്ന് സംഘാടകർ‌ അറിയിച്ചു.

കേന്ദ്രമന്ത്രിമാരായ ശിവപ്രതാപ് ശുക്ല, അൽഫോൻസ് കണ്ണന്താനം, ബിജെപി ന്യൂഡൽഹി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, എംപിമാരായ സുരേഷ് ഗോപി, റിച്ചാർഡ് ഹേ എന്നിവരും പദയാത്രയിൽ പങ്കെടുക്കും. മടങ്ങിയെത്തുന്ന അമിത് ഷാ, മമ്പറത്തു നിന്നാരംഭിച്ച് പിണറായി വഴിയുള്ള നാളത്തെ പദയാത്രയിൽ പങ്കെടുക്കും. വൈകിട്ട് 5.30ന് തലശ്ശേരിയിൽ പൊതുസമാപനം. ആറിനു പാനൂരിൽ നിന്നാരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പിൽ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.<br 

Tags

Post a Comment

1 Comments
  1. ആരാ ഇ പറയുന്നത് മൂപ്പരെ നാട്ടിലെ പൗരന്മാരൊക്കെ സുഖമായി ജീവിക്കുന്നുണ്ടോയെന്ന് ആദ്യം പോയി അന്വേഷിക്ക് എന്നിട്ട് മതി ഇ വിലയില്ലാത്ത ഉപതേശം ....ഒന്ന് പോടോ ഹേ...പോയി പണി നോക്

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad