കാസർകോട് : (www.evisionnews.co)എന്റോസള്‍ഫാന്‍ വിഷയത്തിൽ ഡി.വൈ.എഫ്.ഐ നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായി ഉണ്ടായ സുപ്രീം കോടതി വിധി നടപ്പിലാക്കുക, കേന്ദ്ര സര്‍ക്കാര്‍ നീതി പാലിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 11 ന് ബുധനാഴ്ച്ച കാസർകോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തും. സുപ്രീം കോടതി വിധി പ്രകാരം ഇരകള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത നിറവേറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ ഇരകള്‍ക്കുള്ള ആശങ്ക അടന്‍ അകറ്റണം. നഷ്ടപരിഹാരം മൂ് മാസത്തിനകം വിതരണം ചെയ്യണമൊണ് സുപ്രീം കോടതി വിധിച്ചത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് തുക കൈമാറണമെുന്നും ഈ തുക എന്റോസള്‍ഫാന്‍ കമ്പനിയില്‍ നിുന്നും ഈടാക്കണമെുന്നും ദേശീയ മനുഷ്യവകാശ കമ്മീഷനും സുപ്രീം കോടതിയും ഉത്തരവിട്ടതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ 450 കോടി രൂപയുടെ വിശദമായ പുനരധിവാസ പാക്കേജ് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ 2 ഘട്ടങ്ങളിലായി 81 കോടി രൂപ ഇതിനകം വിതരണം ചെയ്തു. ഇത് തുടരണം. സുപ്രീം കോടതി വിധി നടപ്പിലാക്കി ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഡി.വൈ.എഫ്.ഐ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കാസർകോട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും മാര്‍ച്ച് ആരംഭിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments