മുസ്ലിം ലീഗ് മലയോര സമ്മേളനം നടത്താൻ നേതൃ യോഗം തീരുമാനിച്ചു. ബദിയടുക്ക, എൻമകജെ, പുത്തിഗെ, കുംബഡാജെ, ബെള്ളൂർ, കാറഡുക്ക, ദേലമ്പാടി , ചെങ്കള പഞ്ചായത്തിലെ മലേയേര പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് മലയോര സമ്മേളനം നടത്തുന്നത്.മഹല്ല് സഭ, വൈറ്റ് ഗാർഡ് പരേഡ്, മതേത്വര സംഗമം, സെമിനാർ, കലാകായിക മത്സരം, തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. മൂന്ന് മാസം നീണ്ട് നിൽക്കുന്ന സമ്മേള നടത്തിന്റെ വിജയത്തിന് വേ ണ്ടിയുള്ള വിപുലമായ സംഘാടക സമിതി യോഗം ഒക്ടോബർ 6ന് വെള്ളിയാഴ്ച്ച 3 മണിക്ക് ഗുരുസദൻ ഹാൾ ബദിയടുക്കയിൽ വെച്ച് നടക്കും.യോഗത്തിൽ മാഹിൻ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.കടവത്ത് ഉദ്ഘാടനം ചെയ്തു.
കെ.അബ്ദുല്ലകുഞ്ഞി ചെർക്കള, സി.ബി.അബ്ദുല്ല ഹാജി, ബി.കെ അബ്ദുൾസമദ്, കെ.ഷാഫി ഹാജി ആദൂർ, ബഷീർ പള്ളംങ്കോട്, മാർപ്പനടുക്ക അബൂബക്കർ, ബദ്റുദ്ധീൻതാഷിം, അൻവർ ഓസോൾ, അബ്ബാസ് ഹാജി മുള്ളേരിയ, കാദർഹാജി ചെങ്കള, അലി തുപ്പക്കൽ, പി.ഡി.എ റഹിമാൻ, ഷംസുദ്ദീൻ കിന്നിംഗാർ, സഹീർ ആസിഫ്, സിദ്ധീക്ക് സന്തോഷ് നഗർ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, നവാസ് കുഞ്ചാർ, കെ.പി.സൂഫി,
എ.എസ് അഹമ്മദ്, സിദ്ധീഖ് ഒളമുഗർ, ബഷീർ ഫ്രൺസ്, ബി.ടി.അബ്ദുല്ല കുഞ്ഞി, എസ്.മുഹമ്മദ്, ഹസ്സൻ നെക്കര, ഇ.ആർ.ഹമീദ്, ഷാഫി മാർപ്പനടുക്ക, പള്ളി കുഞ്ഞി ഹാജി നാട്ടക്കൽ, മുഹമ്മദ് പട്ടാംങ്ങ്, ഹമീദ് പള്ളത്തടുക്ക, ഷരീഫ് മുള്ളേരിയ, അസീസ് പെരഡാല, ഹൈദർ കെടുംപ്പും കുഴി സംബന്ധിച്ചു.
Post a Comment
0 Comments