Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂര്‍ കേരളോത്സവം: സര്‍വാന്‍സ് ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്മാര്‍

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): നിറഞ്ഞ യുവജന പങ്കാളിത്തം കൊണ്ട് കഴിഞ്ഞ ഒരു മാസമായി വിവിധ സ്ഥലങ്ങളില്‍ നടന്നുവന്ന മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കലാസാഹിത്യ മത്സരങ്ങള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.എച്ച് ഹമീദ്, പ്രമീള, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളായ അംസു മേനത്ത്, മഹമൂദ് ബെള്ളൂര്‍, ശിഹാബ് മൊഗര്‍, സാദിഖ് ചൗക്കി, അമല്‍ ചൗക്കി, സിറാജ് സര്‍വാന്‍സ്, റഹീം ബെള്ളൂര്‍, മുഷ്ഫിക്ക് പടിഞ്ഞാര്‍, അര്‍ഷാദ് എരിയാല്‍ പ്രസംഗിച്ചു. 

സെപ്തംബര്‍ ആറു മുതല്‍ ഒക്ടോബര്‍ 14 വരെ കലാ കായിക മത്സരങ്ങളില്‍ 25 ക്ലബ്ബുകളില്‍ നിന്നായി 1000 കലാ- കായിക പ്രതിഭകള്‍ വിവിധ പരിപാടികളില്‍ മാറ്റുരച്ചു. ഏറ്റവുമധികം പോയിന്റ് നേടി ചൗക്കി സര്‍വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ രാഷ്ട്ര സേവിക മജല്‍ ഓവറോള്‍ ചാമ്പ്യന്മാരായി.

Post a Comment

0 Comments

Top Post Ad

Below Post Ad