കാസര്‍കോട് (www.evisionnews.co): കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നഗരം നിശ്ചലം. രാവിലെ പ്രധാന ടൗണുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പടെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ബോവിക്കാനം ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എം. കുഞ്ഞമ്പു നമ്പ്യാര്‍, എ.ബി. ശാഫി, കെ.ബി.മുഹമ്മദ് കുഞ്ഞി, എസ്.എം. മുഹമ്മദ്കുഞ്ഞി, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി.എം.അഷ്‌റഫ്, എം.എസ്. ഷുക്കൂര്‍, കൃഷ്ണന്‍ ചേടിക്കല്‍, മണികണ്ഠന്‍ ഓമ്പയില്‍ സിദ്ദീഖ് ബോവിക്കാനം, മധു കോടി, അബ്ബാസ് കൊളച്ചപ്പ്, ഷഫീഖ് ആലൂര്‍, ഖാദര്‍ ആലൂര്‍, ഷരീഫ് മല്ലത്ത്, ബി.കെ.ഹംസ, ഹനീഫ് പൈക്ക, കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍, കെ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ കോട്ട, നസീര്‍ മൂലടുക്കം എ.ബി. അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ഹാജി പന്നടുക്കം, റസാഖ് ചാപ്പ, എം.എ അഷ്‌റഫ്, അനില്‍ മുണ്ടക്കൈ നേതൃത്വം നല്‍കി.


Post a Comment
0 Comments