കാഞ്ഞങ്ങാട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളില്‍ ശക്തിപ്പെടുത്തുന്നതിനും യുവതി യുവാക്കള്‍ക്കിടയില്‍ ഇസ്ലാമികാന്തരീക്ഷം വളര്‍ത്തിയെടുക്കാനും വേണ്ടിയാണ് എസ്.കെ.എസ് എസ് എഫ് ക്യാമ്പസ് വിങ്ങിന് രൂപം നല്‍കിയത്.
കാഞ്ഞങ്ങാട് നൂര്‍ മസ്ജിദില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് മണ്ഡലം കാമ്പസ് മീറ്റില്‍ ഉവൈസ് മീനാപ്പീസ് ചെയര്‍മാനും റിസ്വാന്‍ മുട്ടുന്തല ജനറല്‍ കണ്‍വീനറും നിയാസ് സി.എം ട്രഷററായും തെരെഞ്ഞെടുത്തു.
എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ഷറഫുദ്ദീന്‍ കുണിയ അധ്യക്ഷത വഹിച്ചു. മണ്ഡലം എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഷീദ് ഫൈസി, മേഖലാ ട്രഷറര്‍ സഈദ് അസ്അദി, അഷ്റഫ് പടന്നക്കാട്, അഫ്സല്‍, നിയാസ്, അര്‍ഷാദ്, സഫീര്‍ പ്രസംഗിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി റംഷീദ് കല്ലൂരാവി സ്വാഗതവും റിസ്വാന്‍ മുട്ടുനതല നന്ദിയും പറഞ്ഞു.

Post a Comment
0 Comments