കാസര്‍കോട്: (www.evisionnews.co)ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ ശാസ്ത്ര മേള കാസര്‍കോട് ശ്രീ ലക്ഷ്മി വെങ്കിടേശ് വിദ്യാലയത്തില്‍ നടക്കും. 10 ന് രാവിലെ 10 മണിക്ക് എ.ജെ.ആശുപത്രി നേത്ര വിഭാഗം തലവന്‍ പ്രൊഫ.ഡോ.സുധീര്‍ ഹെഗ്‌ഡെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. മേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രുപീകരിച്ചു. ഡോ.നാഗരാജ ഭട്ട്(ചെയര്‍മാന്‍), ഡോ.എസ്.ആര്‍.വി.ശര്‍മ്മ, കൗണ്‍സിലര്‍ രവീന്ദ്ര കറന്തക്കാട്, ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ സെക്രട്ടറി പി.ദിവാകരന്‍, സി.വി.പൊതുവാള്‍, പി.ടി.എ പ്രസിഡണ്ട് ആനന്ദ, മദര്‍ പി.ടി.എ പ്രസിഡണ്ട് കാവ്യ ശ്രീ നായ്ക്, കെ.വി.മല്യ(വൈസ് ചെയര്‍മാന്‍മാര്‍), സ്‌കൂള്‍ പ്രധാനാധ്യാപിക ജലജാക്ഷി (ജനറല്‍ കണ്‍വീനര്‍), രമേശ് കേളുഗുഡെ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment
0 Comments