Type Here to Get Search Results !

Bottom Ad

പട്‌ള സ്‌കൂളിൽ ഗാന്ധിചിത്രപ്രദര്‍ശനവും കവിതാലാപനമത്സരവും നടത്തി

Gandhiകാസര്‍കോട് : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പട്‌ള ജി എച്ച് എസ് എസില്‍ രാഷ്ട്രപിതാവിന്റെ ജീവിതമുഹൂര്‍ത്തങ്ങളുടെ ഫോട്ടോപ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജിയെക്കുറിച്ചുളള കവിതകള്‍ ഉള്‍പ്പെടുത്തി കവിതാലാപന മത്സരവും സംഘടിപ്പിച്ചു.

പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു. ജിഎച്ച്എസ് പട്‌ള ഹെഡ്മിസ്ട്രസ് കുമാരി റാണി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി ടി ഉഷ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്‌റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ എം മധുസൂദനന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍ സി ടി നന്ദിയും പറഞ്ഞു.

കവിതാലാപനം യു പി വിഭാഗത്തില്‍ ശ്രീഷ ഒന്നാം സ്ഥാനവും ആയിഷത്ത് ഹുസ്‌ന രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫാത്തിമത്ത് സജിദ ഒന്നാം സ്ഥാനവും ഫാത്തിമത്ത് ഷഹാന രണ്ടാം സ്ഥാനവും നേടി. പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജീവിതവിജയത്തിന് ഗാന്ധിസൂക്തങ്ങള്‍, ഗാന്ധിജിയെക്കുറിച്ചുളള മലയാളകവിതകളുടെ സമാഹാരമായ പ്രണാമം എന്നീ പുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad