
കാസര്‍കോട് :(www.evisionnews.co) മീസില്‍സ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കുന്നതിനുമായി രാജ്യത്താകമാനം നടത്തുന്ന മീസില്‍സ്-റുബെല്ല പ്രതിരോധ യജ്ഞം ജില്ലയിലും വിജയകരമായി മുന്നേറുകയാണെന്ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അറിയിച്ചു. പ്രതിരോധ പരിപാടി രണ്ടുദിവസം പിന്നിട്ടപ്പോള്‍ 21786 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. എന്നാല്‍ ചില തല്‍പ്പരകക്ഷികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അസത്യ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇവ ശ്രദ്ധയില്‍പെട്ടാല്‍ പ്രചാരണം ലഭിക്കുന്ന തരത്തില്‍ ഒരു കാരണവശാലും സാമൂഹ്യമാധ്യമങ്ങളിലൂടെയോ മറ്റു തരത്തിലോ പ്രചരിപ്പിക്കരുതെന്ന് കളക്ടര്‍ പറഞ്ഞു.
ഇത്തരത്തിലുളള വാര്‍ത്തകള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കേണ്ടതാണ്. 2020 ഓടെ മീസില്‍സ്-റുബെല്ല രോഗനിര്‍മ്മാര്‍ജ്ജനത്തിനുളള ഈ യജ്ഞത്തില്‍ എല്ലാ രക്ഷാകര്‍ത്താക്കളും സഹകരിക്കണം. സ്‌കൂള്‍ അധികൃതര്‍ ഇതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലയില്‍ നൂറു ശതമാനം ലക്ഷ്യം കൈവരിക്കപ്പെടണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Post a Comment
0 Comments