തിരുവനന്തപുരം: തൃപ്പുണ്ണിത്തുറ യോഗ സെന്ററിനെതിരായ പരാതിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പരാതിയെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം ആവശ്യമാണെന്നും, നിലവിലുള്ള അന്വേഷണം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ വിഭാഗം മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയതായും ജോസഫൈന്‍ അറിയിച്ചു.
യോഗ കേന്ദ്രത്തെ കുറിച്ചുള്ള പരാതികളില്‍ പൊലീസ് നടത്തുന്ന അന്വേഷണം ഊര്‍ജിതമാക്കണം. പരാതിയെ സംബന്ധിച്ച് കമ്മീഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അന്വേഷണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി. യോഗ കേന്ദ്രത്തില്‍ താമസിപ്പിക്കപ്പെട്ടവരില്‍ നിന്നും നേരിട്ട് അനുഭവങ്ങള്‍ കേള്‍ക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫൈന്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം യോഗ സെന്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തേവാസിയായിരുന്ന പെണ്‍കുട്ടി ഹൈക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഘര്‍വാപ്പസി നടത്തുന്നുണ്ടെന്ന ആക്ഷേപമുയര്‍ന്ന യോഗ സെന്ററില്‍ അന്തേവാസികളായ പെണ്‍കുട്ടികളെ നിര്‍ബന്ധിത ഗര്‍ഭപരിശോധന നടത്തിയെന്ന് ഹൈക്കോടതി നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. വന്‍ പീഡനമുറകളാണ് യോഗകേന്ദ്രത്തില്‍ നടക്കാറുള്ളതെന്ന് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
<p>മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയെ മാതാപിതാക്കളാണ് ധര്‍മ്മം പഠിപ്പിക്കാനെന്ന പേരില്‍ യോഗ കേന്ദ്രത്തിലെത്തിച്ചത്. യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് മുന്‍പിലെത്തിയപ്പോഴാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Post a Comment
0 Comments