കാഞ്ഞങ്ങാട്: (www.evisionnews.co) കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട വാഹനമോഷണക്കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. വടകര മുക്കിലെ ഷംസീറിനെ (21) യാണ് ഈറോഡില്‍ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് ഈ റോഡിലേക്ക് പോയി.
കഴിഞ്ഞ മാസം എട്ടിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷംസീര്‍ രക്ഷപ്പെട്ടത്.
വടകരയില്‍ നിന്നും മോഷ്ടിച്ച കാറുമായി രക്ഷപ്പെടുന്നതിനിടയില്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്തു വെച്ചാണ് ഷംസീറിനെ അറസ്റ്റ് ചെയ്തത്. വടകരയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കി കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്കു തിരികെ ഹാജരാക്കാനായി കൊണ്ടു പോവുമ്പോഴാണ് രക്ഷപ്പെട്ടത്.

Post a Comment
0 Comments