ഈ മാസം 16 ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മനസ്സില്ലാമനസ്സോടെയാണെന്ന് കോട്ടയത്ത് രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രവും സംസ്ഥാനവും കുറയ്ക്കണം. ജനങ്ങളുടെ ദുരിതം അകറ്റാന്‍ ഇതേമാര്‍ഗ്ഗമുള്ളൂ. രാജ്യത്ത് ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി ജനത്തെ കൊള്ളയടിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
കൊച്ചിയില്‍ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ സമരം ഉദ്ഘാടനം ചെയ്ത മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സമരക്കാര്‍ക്ക് ആവേശമായി മുഴുവന്‍ സമയവും സമരത്തില്‍ പങ്കെടുത്തു. ഇന്ന് പുലരുവോളം പാട്ടും കലാപരിപാടികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമരം ആവേശകരമാക്കി.
ഇന്നലെ രാവിലെ 10 മണിയ്ക്ക് ആരംഭിച്ച സമരം 24 മണിക്കൂര്‍ പൂര്‍ത്തിയാക്കിയാണ് സമരം ഇന്ന് അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍, യുഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.
വേങ്ങര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറത്ത് വോട്ടെണ്ണലിന് ശേഷം ഈ മാസം 19ന് രാപ്പകല്‍ സമരം നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
Post a Comment
0 Comments