Type Here to Get Search Results !

Bottom Ad

വക്കം ഷബീര്‍ വധക്കേസ്:കൊലപാതക കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി,പ്രതികള്‍ക്ക് ഏട്ട് വര്‍ഷം തടവും ,പിഴയും

തിരുവനന്തപുരം:(www.evisionnews.co)പ്രമാദമായ  വക്കം ഷബീര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരായ കൊലപാതക കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷണം. പ്രതികള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ തെളിഞതായും കോടതി. നാല് പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി.
പ്രതികള്‍ക്ക് ഏട്ട് വര്‍ഷം തടവും ,പിഴയും കോടതി വിധിച്ചു.യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചനെ തുടര്‍ന്നാണ് വക്കം ഷബീര്‍ കൊലക്കേസ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്.കോളിളക്കം സൃഷ്ടിച്ച വക്കം ഷബീര്‍ കേസില്‍ പ്രതികള്‍ക്കെതിരായ കൊലപാതക കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി താരതമ്യേന ശിക്ഷ കുറഞ്ഞ മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയത്.ഒന്ന് മുതല്‍ നാല് വരെയുളള പ്രതികളായ വക്കം സ്വദേശി സതീഷ്, സന്തോഷ് , വിനായക്, കിരണ്‍കുമാര്‍ എന്നീവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.കേസിലെ അഞ്ചാം പ്രതിയായ രാജു ജാമ്യം ലഭിച്ച ശേഷം ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതിയായ നിഥിനെ കോടതി വെറുതെ വിട്ടു. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ് .പ്രതികള്‍ക്ക് ഏട്ട് വര്‍ഷം തവും,21000 രൂപ പിഴയും വിധിച്ചു. 2016 ജനുവരി 31 നാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടാവുന്നത്.വക്കം തൊപ്പിക്കവിളാകം റെയ്ല്‍വെ ഗേറ്റിനു സമീപ്പ് വെച്ച് പ്രതികള്‍ വടി ഉപയോഗിച്ച് ഷബീറിനെ കൊലപെടുത്തുകയായിരുന്നു.ആക്രമണ ദൃശ്യങ്ങള്‍ ശ്യാം എന്ന യുവാവ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.ഷബീര്‍ പ്രതികളുടെ വീട് ആക്രമിച്ചു എന്ന തെറ്റിധാരണയാണ് കൊലപാതകത്തില്‍ കലാശിച്ചത് .

നിര്‍ണായകമായ ദൃക്‌സാക്ഷികളെ അടക്കം 43 സാക്ഷികളെയും, കൊലപാതക ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ അടക്കമുളള 22 തൊണ്ടി മുതലുകളും, 74 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയെങ്കിലും പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജ് കെ .ഹരിപാല്‍ കൊലകുറ്റം ഒഴിവാക്കി മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍െപടുത്തുകയായിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad