ദേലംപാടി: സി പി എം ബെള്ളിപ്പാടി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തകര്‍ത്തുവെന്ന കേസില്‍ 20 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ബി ജെ പി പ്രവര്‍ത്തകരായ ഉമേശ, ദീപക്, സുജിത് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും രേഖകളും നശിപ്പിക്കുകയും കൊടിതോരണങ്ങള്‍ക്കു തീവെയ്ക്കുകയും ചെയ്തുവെന്ന ബ്രാഞ്ച് സെക്രട്ടറി സഞ്ജീവന്റെ പരാതിയിലാണ് കേസ്.

Post a Comment
0 Comments