മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.co) മൊഗ്രാല്‍ പുത്തൂരില്‍ മീസില്‍സ്, റുബല്ല ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ഒക്‌ടോബര്‍ 03 മുതല്‍ നവംമ്പര്‍ 03 വരെയാണ് പരിപാടി. 9 മാസം മുതല്‍ 15 വയസ്സ് വരെയുളള കുട്ടികള്‍ക്ക് സ്‌കൂള്‍, അംഗണ്‍വാടി, ആരോഗ്യകേന്ദ്രങ്ങള്‍ വഴിയാണ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത്. കേന്ദ്രീയ വിദ്യാലയം സി.പി.സി.ആര്‍.ഐ, വിദ്യാനഗര്‍, ചൈതന്യ സ്‌കൂള്‍, ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂള്‍ കുഡ്‌ലു എന്നിവിടങ്ങളില്‍ 90 % കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. 12538 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെയായി 3500ഓളം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി. ആരോഗ്യം, പഞ്ചായത്ത്, വിദ്യാഭ്യാസം, സാമൂഹ്യ നീതി എന്നി വകുപ്പുകളുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്.
സ്‌കൂളുകളില്‍ നടത്തിയ ക്യാമ്പുകള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ജാസ്മിന്‍ ജെ നസീര്‍, ഡോ: സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ്, പി.എച്ച്.എന്‍ എം വത്സല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മരായ കെ. ജയറാം, പി. സുന്ദരന്‍, ജൂനിയര്‍ പബ്ലിംക് ഹെല്‍ത്ത് നേഴ്‌സുമാരായ അംബിളി പി.ജി, കെ. രാജി, സുലൈഖ, സുജന, രജുല, ജെഫീന, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Post a Comment
0 Comments