വിദ്യാനഗർ:(www.evisionnews.co)നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ ആതിഥേയത്വത്തിൽ വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു വരുന്ന കാസർകോട് ഉപജില്ലാ സ്കൂൾ കായികമേളയിൽ രണ്ടാം ദിവസം 80 പോയിന്റുകൾ വീതം നേടി ജി.എം.ആർ.എച്ച്.എസ് ഫോർ ഗേൾസും ജി.എച്ച്.എസ്.എസ്.ബേത്തൂർപാറയും മുന്നിൽ നിൽക്കുന്നു.61 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്.കുണ്ടംകുഴി രണ്ടാം സ്ഥാനത്തും 55 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്.ബന്തടുക്ക മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
മത്സരങ്ങൾ പൂർത്തിയായ എൽ.പി.കിഡീസ് വിഭാഗത്തിൽ ജി.യു.പി.എസ്.ചെമ്പിരിക്ക 29 പോയിന്റുകൾ നേടി ചാമ്പ്യന്മാരായി.ടി.ഐ.എച്ച്.എസ്.എസ്.നായന്മാർമൂല 13 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും പി.ബി.എം.ഇ.എച്ച്.എസ്.എസ്.നെല്ലിക്കട്ട 10 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും എത്തി.
എൽ.പി.മിനി വിഭാഗത്തിൽ 15 പോയിന്റുകൾ നേടി ഐ.ഐ.എ.എൽ.പി.എസ് ചേരൂർ ചാമ്പ്യന്മാരായി.14 പോയിന്റുകളോടെ എ.എൽ.പി.എസ്.ബേത്തൂർപാറ രണ്ടാം സ്ഥാനത്തും 10 പോയിന്റുകളോടെ ചിന്മയ വിദ്യാലയ കാസർകോട് മൂന്നാം സ്ഥാനത്തും എത്തി.
മേള മൂന്നാം ദിവസമായ ഇന്ന് വൈകുന്നേരം സമാപിക്കും.മുനിസിപ്പൽ ചെയർ പെർസൺ ബീഫാത്തിമ ഇബ്രാഹിം സമ്മാനദാനം നിർവ്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിക്കും.
Post a Comment
0 Comments