ഉദുമ: (www.evisionnews.co)ഖത്തര്‍ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി പാക്യാരയില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനവും പാക്യാര ലീഗ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും 20ന് വൈകിട്ട് പാക്യാര ടി.കെ മൂസ നഗറില്‍ നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ശാഖാ ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സുബൈര്‍ കേരള, ശാഖാ പ്രസിഡണ്ട് ഹാഷിം പാക്യാര, ഖത്തര്‍ കെ.എം.സി.സി പ്രതിനിധി കെ.എസ് ഉബൈദ്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മെമ്പര്‍ ടി.കെ ഹസീബ് തെക്കേക്കര, വൈ. അബ്ദുല്‍ റഹിമാന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, സലീം ബദ്‌രിയ, ഹൈദര്‍ പാക്യാര, കെ. അഷറഫ്, പി.എ കുഞ്ഞഹമ്മദ്, ഇജാസ് ഷുക്കൂര്‍, ബിലാല്‍ ഹംസ പ്രസംഗിച്ചു.

Post a Comment
0 Comments