കാസർകോട് :(www.evisionnews.co)കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഒക്ടോബർ 16ന് യു.ഡി.എഫ്. പ്രഖ്യാപിച്ച ഹര്‍ത്താലില്‍ എല്ലാ വിഭാഗമാളുകളും സഹകരിക്കണമെന്നും, വിജയപ്രദമാക്കണമെന്നും യു.ഡി.എഫ്. ജില്ലാ നേതൃയോഗം അഭ്യര്‍ത്ഥിച്ചു. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരായും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയുമാണ് യു.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച സമരമാണ്. വ്യാപാരി വ്യവസായികള്‍ അന്ന് കടകള്‍ അടച്ച് ഹര്‍ത്താലുമായി സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
16ന് രാവിലെ 10 മണിക്ക് പ്രധാന ടൗൺകേന്ദ്രങ്ങളില്‍ യു.ഡി.എഫ്. പ്രകടനം നടത്തും.പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന പടയൊരുക്കത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തു. ഒക്ടോബർ 18 മുതല്‍ നിയോജക മണ്ഡലം തല യു.ഡി.എഫ്. യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. പഞ്ചായത്ത് - മുൻസിപ്പൽതല യോഗങ്ങള്‍പൂര്‍ത്തീകരിക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.
കെ.പി. കുഞ്ഞിക്കണ്ണൻ, എം.സി.ഖമറുദ്ധീൻ, ഹക്കിംകുന്നിൽ ,എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ,എ. അബ്ദുൾറഹ്മാൻ, അഡ്വ: എ. ഗോവിന്ദൻ നായർ ,എ.വി.രാമകൃഷ്ണൻ, കരിവെള്ളൂർ വിജയൻ , നാഷണൽ അബ്ദുല്ല, ടി.എ.മൂസ, എ.എം. കടവത്ത്, കരിച്ചേരി നാരായണൻ മാസ്റ്റർ, മഞ്ചുനാഥ ആൾവ, കരുൺ താപ്പ, കല്ലട്ര അബദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.

Post a Comment
0 Comments